28 Dec 2009

കഥ ഇതുവരെ..



ഇത് ഒരു self potrait, ഈ ബ്ലോഗിലെ നൂറാമത്തെ ചിത്രം!

സീയെസ്,തുളസി എന്നിവരുടെ ബ്ളോഗ് കണ്ടിട്ടാണ് ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്.
എന്റെ മടിയെപ്പറ്റി എനിക്ക് തന്നെ നല്ല ധാരണയുള്ളതുകൊണ്ട് തുടങ്ങുമ്പോള്‍ എത്ര നാള്‍ ഉണ്ടാകും എന്ന് ഉറപ്പില്ലായിരുന്നു.
ഇതു വരെ 100 ചിത്രങ്ങള്‍, തരക്കേടില്ലാത്തതും, മോശമായതും ഉണ്ട്; തുടരാന്‍ തന്നെയാണ്‌ തല്‍ക്കാലം തീരുമാനം :)

ഞാനൊരു ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയാണ്. അറിവുള്ളവരോട് ചോദിച്ചും, പറഞ്ഞും, വായിച്ചും, എല്ലാത്തിലുമുപരിയായി ഒരുപാട് ചിത്രങ്ങളെടുത്തുമാണ്‌ ഞാന്‍ പഠനം തുടരുന്നത്.
ഇപ്പോള്‍ Canon 40Dഉം Canon Lensകളും ഉപയോഗിച്ചാണ്‌ ചിത്രങ്ങള്‍ എടുക്കുന്നത്.എന്റെ ഫോട്ടോഗ്രാഫി പഠന-പരീക്ഷണങ്ങളുടെ ഒരു വര്‍ക്ക് ബുക്ക് ആണ്‌ ഈ ബ്ളോഗ്.
അതിനാല്‍ പലപ്പോഴും ചിത്രങ്ങളെ ഞാന്‍ കാണുന്നത് അത് നല്‍കുന്ന ദൃശ്യാനുഭവങ്ങളെക്കാള്‍ സാങ്കേതിക മാനങ്ങള്‍ വച്ചാണ്‌,പഠിപ്പു തികയാത്തതിന്റെ കുറ്റം :).
അതുകൊണ്ട്തന്നെ ഇതിലെ പലചിത്രങ്ങളും കാണുന്നവരോട് വികാരപരമായി ഒന്നും സംവദിക്കുന്നില്ല, ഒരു കഥയും പറയുന്നില്ല. എങ്കിലും എന്തെങ്കിലുമൊക്കെ പ്രത്യേകത ഉള്ള ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാനാണ്‌ ശ്രമം.

"നിഴല്‍ക്കൂത്ത്" എന്നെ മലയാള ബ്ളോഗിങ്ങിലെ ചില നല്ല ചിത്രങ്ങളിലേക്കും,വായനകളിലേക്കും,പുതിയ അറിവുകളിലേക്കും, കുറച്ചു സൌഹൃദങ്ങളിലേക്കും എത്താന്‍ സഹായിച്ചിട്ടുണ്ട്;
വളരെ സന്തോഷം. ഇതു വരെ ചിത്രങ്ങള്‍ കാണാന്‍ വന്നവര്‍ക്കെല്ലാം നന്ദി. തുടര്‍ന്നും വരുമല്ലോ.

29 comments:

sUnIL said...

ഒരു self potraitഉം 99 മറ്റു ചിത്രങ്ങളും!!

Vimal Chandran said...

century!!...yipeeeeeeeeee...congrantz sunil..we would like to see more from you :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Great work man, congrads!

Unknown said...

സെഞ്ച്വറി അടിച്ച നിഴൽക്കൂത്തിന് ഒരു സെഞ്ച്വറി ആശംസകൾ.
തുടരുക
തുടരുക
തുടരുക

mujeeb kaindar said...

നിഴൽക്കൂത്തിലെ ചിത്രങ്ങൾ അസ്സലായിട്ടുണ്ട്.
എന്റെ കയ്യിൽ പനാസോണിക് ലുമിക്സ് എഫ് ഇസെഡ്28 മോഡൽ ക്യാമറയാണുള്ളത്. ഈ ക്യാമറയെ പറ്റി താങ്കളുടെ അഭിപ്രായം എന്താണു, കൊള്ളാവോ.

Prasanth Iranikulam said...

ആശംസകള്‍‌ സുനില്‍!!!
നൂറ് ചിത്രങ്ങള്‍....അതിലേറെയും അതിഗംഭീരം!
ആദ്യത്തെ ആ തിരനോട്ടം,മുതല്‍‌ വനത്തിന്‍ ചാരെ നില്‍ക്കവേ.., വെയില്‍ കായും കിളി, ഇടവേള, ദ റിബല്‍‌, മൂന്നു ചിത്രങ്ങള്‍, അയോദ്ധാകാണ്ഡം, നോട്ടം, കൂട്ടുകാരികള്‍, മുഖം, താഴ്വാരം അങ്ങിനങ്ങിനെ ഒരുപാട് മനോഹര ചിത്രങ്ങള്‍‌!
ഇനിയും നൂറു കണക്കിന്‌ നല്ല ചിത്രങ്ങള്‍ക്കായി ഒരായിരം ആശംസകള്‍!!
സ്നേഹപൂര്‍‌വ്വം,

കുഞ്ഞൻ said...

മാഷെ..

നിർഭംഗുരം തുടരൂ ഈ യാത്ര, ആശംസകൾ..

യേശുദാസ് ഇപ്പോഴും പറയുന്നത് അദ്ദേഹം സംഗീതത്തിൽ ഒരു വിദ്യാർത്ഥിയാണെന്ന് അതും എൽ കെ ജി ലെവലിൽ..!

Unknown said...

തുടരുക ഇനിയും എല്ലാവിത ആശംസകളൂം നേരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

നവവത്സരാശംസകള്‍!

ഭൂതത്താന്‍ said...

ഇനിയും പരിപാടി നിര്‍ബാധം തുടര്‍ന്നോളൂ ....ആശംസകള്‍ 100 നു

Abdul Saleem said...

100 തികച്ചതിനു ആശംസകലും നേരുന്നു.ഇനിയും കുറേ നല്ല പടങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു

Typist | എഴുത്തുകാരി said...

100 തികച്ചതിനു് ആശംസകള്‍, പുതുവത്സരത്തിനും ആശംസകള്‍.

prathap joseph said...

തുടരുക
തുടരുക
തുടരുക........

Jijo said...

മഞ്ഞും പുഴയും വഞ്ചിയും, നെല്‍വയലും, പിന്നെ രാമായണം വായിക്കുന്ന കൊച്ചു സുന്ദരിയുമാണ്‌ എണ്റ്റെ ഫേവറിറ്റ്സ്‌. പ്രൊഡക്റ്റ്‌ ഫോട്ടോസ്‌ അത്യുഗ്രന്‍ എന്നു പറയാന്‍ ആവില്ലെങ്കിലും നല്ലത്‌ തന്നെയാണ്‌.

പ്രിയപ്പെട്ട സുനില്‍, പഠിപ്പും പരീക്ഷണങ്ങളും ഇനിയും തുടരുക. പോസ്റ്റിയ ചിത്രങ്ങള്‍ക്കെല്ലാം നന്ദി.

Unknown said...

Congrats on hundred,Keep going!!

siva // ശിവ said...

ആശംസകള്‍ സുനില്‍. നല്ല ചിത്രങ്ങള്‍ ഇനിയും തുടരട്ടെ

രഘുനാഥന്‍ said...

നവവത്സരാശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍‌ സുനില്‍..
നല്ല ചിത്രങ്ങള്‍ !!!
... തുടരുക..
നവവത്സരാശംസകള്‍

SEEYES said...

സാങ്കേതികതയുടെ സമ്പൂര്‍ണ്ണതയില്‍ സം‌വേദനം സ്വാഭാവികം സുനിലേ.

Someone said...

congrats sunil. keep going :)

Sarin said...

all the best sunil.keep clicking...

Noushad said...

Best wishes and Happy New Year.

വിനയന്‍ said...

Hi Sunil,

congrats on hundred posts! Keep it going...

Unknown said...

Best wishes sunil..
Really I like your frame selection, lighting and your approach to photography... keep it up...
wish you a wonderful new year too...

(Sorry for deleting previous comment... some spelling mistakes)
:))

sUnIL said...

എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി! എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേരുന്നു!
@mujeeb kaindar, sorry!,എനിക്ക് ആ ക്യാമറയെപ്പറ്റി കൂടുതലൊന്നും അറിയില്ല. :(

[ boby ] said...

Best Wishes ! Keep it going...

കുക്കു.. said...

keep going...all the wishes.....

happy new year

:)

Appu Adyakshari said...

ആശംസകൾ സുനിൽ.

ശ്രീലാല്‍ said...

ചക്കരേ.. മുത്തേ.. പാലേ.. തേനേ.. അവുലോസുണ്ടേ....നൂറായിരം ആശംസകള്‍ ...

Post a Comment