
ഇത് ഒരു self potrait, ഈ ബ്ലോഗിലെ നൂറാമത്തെ ചിത്രം!
സീയെസ്,തുളസി എന്നിവരുടെ ബ്ളോഗ് കണ്ടിട്ടാണ് ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്.
എന്റെ മടിയെപ്പറ്റി എനിക്ക് തന്നെ നല്ല ധാരണയുള്ളതുകൊണ്ട് തുടങ്ങുമ്പോള്‍ എത്ര നാള് ഉണ്ടാകും എന്ന് ഉറപ്പില്ലായിരുന്നു.
ഇതു വരെ 100 ചിത്രങ്ങള്‍, തരക്കേടില്ലാത്തതും, മോശമായതും ഉണ്ട്; തുടരാന്‍ തന്നെയാണ് തല്ക്കാലം തീരുമാനം :)
ഞാനൊരു ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയാണ്. അറിവുള്ളവരോട് ചോദിച്ചും, പറഞ്ഞും, വായിച്ചും, എല്ലാത്തിലുമുപരിയായി ഒരുപാട് ചിത്രങ്ങളെടുത്തുമാണ് ഞാന്‍ പഠനം തുടരുന്നത്.
ഇപ്പോള്‍ Canon 40Dഉം Canon Lensകളും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ എടുക്കുന്നത്.എന്റെ ഫോട്ടോഗ്രാഫി പഠന-പരീക്ഷണങ്ങളുടെ ഒരു വര്‍ക്ക് ബുക്ക് ആണ് ഈ ബ്ളോഗ്.
അതിനാല്‍ പലപ്പോഴും ചിത്രങ്ങളെ ഞാന്‍ കാണുന്നത് അത് നല്കുന്ന ദൃശ്യാനുഭവങ്ങളെക്കാള്‍ സാങ്കേതിക മാനങ്ങള്‍ വച്ചാണ്,പഠിപ്പു തികയാത്തതിന്റെ കുറ്റം :).
അതുകൊണ്ട്തന്നെ ഇതിലെ പലചിത്രങ്ങളും കാണുന്നവരോട് വികാരപരമായി ഒന്നും സംവദിക്കുന്നില്ല, ഒരു കഥയും പറയുന്നില്ല. എങ്കിലും എന്തെങ്കിലുമൊക്കെ പ്രത്യേകത ഉള്ള ചിത്രങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാനാണ് ശ്രമം.
"നിഴല്‍ക്കൂത്ത്" എന്നെ മലയാള ബ്ളോഗിങ്ങിലെ ചില നല്ല ചിത്രങ്ങളിലേക്കും,വായനകളിലേക്കും,പുതിയ അറിവുകളിലേക്കും, കുറച്ചു സൌഹൃദങ്ങളിലേക്കും എത്താന്‍ സഹായിച്ചിട്ടുണ്ട്;
വളരെ സന്തോഷം. ഇതു വരെ ചിത്രങ്ങള്‍ കാണാന്‍ വന്നവര്‍ക്കെല്ലാം നന്ദി. തുടര്‍ന്നും വരുമല്ലോ.